സ്വകാര്യ സുരക്ഷാ ഏജൻസികൾക്ക് സർക്കാർ സഹായം നൽകണം

കോഴിക്കോട് : കോവിഡ് കാലത്തും സുരക്ഷാ ജോലിയെടുക്കുന്ന ജീവനക്കാർക്ക് സർക്കാർ സഹായം നൽകണമെന്ന് സ്‌റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി (സാപ്‌സി) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖലയാണിത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ശമ്പളം പോലും നൽകാനാവാത്ത അവസ്ഥയിലാണ് ഏജൻസികൾ. ബിസിനസ്-തൊഴിൽ മേഖലകൾ പ്രതിസന്ധിയിലായതു മൂലം ആയിരക്കണക്കിന് പേർക്ക് ഇതിനകം തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കോവിഡിനെ ഭയപ്പെടാതെ സ്വന്തം ജീവൻ പണയം വെച്ചാണ് ആരോഗ്യപ്രവർത്തകർക്കും, പോലീസിനുമൊപ്പം സെക്യൂരിറ്റി ജീവനക്കാർ പ്രവർത്തിച്ചത്. പ്രധാന തൊഴിലുടമ ബിൽ തുക പത്താം തിയതിക്ക് മുൻപായി നൽകാൻ സർക്കാർ ഉത്തരവിറക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, ട്രഷറർ റെജി മാത്യൂ, വൈസ് പ്രസിഡന്റ് സജിമോൻ, റീജ്യയണൽ ഭാരവാഹികളായ ഭാസ്‌ക്കരൻ അളകാപുരം, മധു, വിജയൻ, വിനോദ്, രമ, എന്നിവരും സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *