കോഴിക്കോട്: സഹകരണ സ്ഥാപനങ്ങളിലെ വായ്പ പിരിവുകാരുടെ പ്രശ്‌നങ്ങൾ ഉയർത്തി ് ജോയിന്റ് രജിസ്ട്രാർ ജനറൽ ഓഫീസിന് മുമ്പിൽ കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് കലക്ടേയ്‌സ് അസോസിയേഷൻ (സി.ബി.ഡി.സി എ) പ്രതിഷേധ സമരം സംഘടിപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് കാലത്ത് കലക്ഷൻ ഏജന്റ് മാർക്ക് നൽകിയ 10000 രൂപ തിരിച്ച് പിടിക്കുന്ന സഹകരണ സ്ഥാപനങ്ങളുടെ നടപടി അവസാനിപ്പിക്കുക .ക്ഷേമ പെൻഷൻ വിതരണം ചെയ്ത കലക്ഷൻ ഏജന്റ് മാർക്കുള്ള ആറ് മാസത്തെ ഇൻസെന്റീവ് ഉടൻ നൽകുക. കലക്ഷൻ ഏജന്റുമാരുടെ പെൻഷൻ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക. നിക്ഷേപ പിരിവ്കാർക്ക് ജോലിയിൽ സംവരണ ഉത്തരവ് നടപ്പിലാക്കുക. സർക്കാർ ഉത്തരവു നടപ്പിലാക്കാത്ത സംഘങ്ങളുടെ പേരിൽ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. യു.വിജയപ്രകാശ്, കെ സുനി, സുര്യ പ്രഭ, അനീഷ് മാമ്പ്ര, ടി.പി അരവിന്ദാക്ഷൻ, ഷൗക്കത്ത് അത്തോളി, പി.വി ബിനീഷ് സംസാരിച്ചു.