കോഴിക്കോട് : സിബിഐ അന്വേഷണം തടസ്സപ്പെടുത്തുന്ന സർക്കാർ നടപടി തിരുത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്ത്, ലൈഫ്മിഷൻ അഴിമതി അന്വേഷണം മുഖ്യമന്ത്രിയിലേക്കും, കുടുംബത്തിലേക്കും എത്തുന്നത് തടയിടാനാണിത്. അന്വേഷണം തടഞ്ഞാൽ സിബിഐ മടങ്ങിപോകുമെന്ന് സർക്കാർ കരുതരുത്. കോൺഗ്രസ് അല്ല കേന്ദ്രം ഭരിക്കുന്നതെന്ന് പിണറായി ഓർക്കണം. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.