കോഴിക്കോട് : കഴിഞ്ഞ നാലരവർഷത്തിനിടയിൽ വ്യാജ ഏറ്റുമുട്ടലിലൂടെ എട്ടുപേരെ വധിച്ച കേരള പോലീസിന്റെ നടപടികളെക്കുരിച്ച് സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിപിഎമും, മുഖ്യമന്ത്രിയും നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെ മറച്ചു പിടിക്കാനാണ് മാവോയിസ്റ്റ് വേട്ടയെന്നെ പേരിൽ വ്യാജ ഏറ്റുമുട്ടൽ നടത്തുന്നത്. കൊല്ലപ്പെട്ടവരിൽ നിത്യരോഗികളും, സ്ത്രീകളുമാണ്. കൊല്ലപ്പെട്ടവരുടെ മ്യതശരീരങ്ങളോടും, ഉറ്റബന്ധുക്കളോട്‌പോലും അനാദരവ് കാണിക്കുകയാണ്. കെ.പി പ്രകാശനും പങ്കെടുത്തു.