പോസ്റ്റ് കോവിഡ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ

കോഴിക്കോട്: കോവിഡ് ബാധിതരായി അസുഖത്തെ അതിജീവിച്ചവർക്ക് തുടർ പരിചരണ സൗകര്യങ്ങൾ ലഭ്യമാക്കുവാൻ പ്രത്യേക ചികിത്സാ വിഭാഗമായ പോസ്റ്റ് കോവിഡ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. കോവിഡ് 19 ബാധിതരായ ശേഷം അസുഖത്തെ അതിജീവിക്കുന്ന പത്ത് മുതൽ ഇരുപത് ശതമാനത്തോളം പേർക്ക് ഗുരുതരമായ തുടർ അസുഖങ്ങൾ ബാധിക്കുന്നതായി ആരോഗ്യ വകുപ്പ് വിലയിരുത്തിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ജനറൽ മെഡിസിൻ, ഹൃദ്രോഗം, ന്യൂറോളജി, മാനസിക സമ്മർദ്ദം തുടങ്ങി ബന്ധപ്പെട്ട അസുഖങ്ങളാണ് കോവിഡ് മുക്തരായവരിൽ കാണപ്പെടുന്നത്. കൃത്യമായ ചികിത്സ ഏറ്റവും വേഗത്തിൽ ലഭ്യമാക്കുകയാണെങ്കിൽ ഫലപ്രദമായി അതിജീവിക്കുവാൻ സാധിക്കുന്ന രോഗാവസ്ഥകളാണ് ഇതിൽ ഭൂരിഭാഗവും. ആസ്റ്റർ മിംസിൽ ഫാമിലി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ മറ്റ് എല്ലാ ചികിത്സാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് കോവിഡ് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രിയിലെത്തിയുള്ള ചികിത്സയ്ക്ക് പുറമെ ആസ്റ്റർ മിംസിന്റെ ഹോംകെയർ വിഭാഗത്തിന്റെ സഹകരണത്തോടെ തുടർ ചികിത്സകളും രക്തപരിശോധനകളും മറ്റും വീടുകളിൽ എത്തിച്ച് നൽകുവാനും, അതീവ ഗുരുതരാവസ്ഥിയുള്ള രോഗികൾക്ക് ഐ സി യു സംവിധാനം വീട്ടിൽ തന്നെ ലഭ്യമാക്കുവാനുമുള്ള സൗകര്യങ്ങളും അനുബന്ധമായി ലഭ്യമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *