ഇൻകാസ് പ്രവർത്തകർക്ക് ഷാർജ പോലീസിന്റെ ആദരവ്

ഷാർജ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനം നടത്തിയ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഭാഗമായി പ്രവർത്തിച്ച ഇൻകാസ് പ്രവർത്തകർക്കാണ് ഷാർജ പോലീസിന്റെ ആദരവ് ലഭിച്ചത്.കൊറോണ മൂലം ബുദ്ധിമുട്ടിലായവർക്ക് ഭക്ഷണവും, മരുന്നും അവശ്യസാധനങ്ങളും നൽകാൻ ഇവർ മുൻപന്തിയിലായിരുന്നു. നാട്ടിൽ പോകേണ്ടവർക്ക് സൗജന്യ ടിക്കറ്റ് നൽകുകയും, കോവിഡ് വാക്‌സിൻ പരീക്ഷണങ്ങൾക്ക് വിധേയമാകാനും ഇൻകാസ് പ്രവർത്തകർ മുൻപന്തിയിലുണ്ടായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷനോടൊപ്പം പ്രവർത്തിച്ച ഇൻകാസ് ഷാർജ പ്രസിഡണ്ട് അഡ്വ.വൈ.എ റഹീം, ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അടക്കം നാൽപതോളം പ്രവർത്തകർക്കാണ് ഷാർജ പോലീസിന്റെ ആദരവ് ലഭിച്ചത്.

ഇൻകാസ് പ്രവർത്തകർക്ക് ഷാർജ പോലീസ് നൽകിയ ആദരവ്
Share

Leave a Reply

Your email address will not be published. Required fields are marked *