കോഴിക്കോട് : അന്തരിച്ച ലോക ജൻശക്തി പാർട്ടി സ്ഥാപക നേതാവും കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വാന്റെ ചിതാഭസ്മനിമഞ്ജന യാത്ര 11ന് കാലത്ത് 8 മണിക്ക് തിരുവനന്തപുരത്ത് നിന്നാരംഭിച്ച് 14 ന് കാലത്ത് 7 മണിക്ക് തിരുനെല്ലിയിൽ സ്വാമി ശിവബോധാനന്ദസ്വാമികളുടെ കാർമികത്വത്തിൽ നിമഞ്ജനം ചെയ്യും. 13 ന് കാലത്ത് 8.30 ന് രാമനാട്ടുകരയിൽ നിന്ന് യാത്ര ആരംഭിക്കും. മാനാഞ്ചിറ, നടക്കാവ്,
എരഞ്ഞിപ്പാലം, പുതിയാപ്പ എന്നിവിടങ്ങളിൽ പുഷ്പാർച്ചന നടക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷൻ എം.മെഹബൂബ്, ജില്ലാ സെക്രട്ടറി തുളസിദാസ്, എം.പി രമേഷ്, ജിമ്മിരാജ് നാടാർ സംബന്ധിച്ചു.