മുല്ലപ്പള്ളിയുടെ കോലം കത്തിച്ചു

കോഴിക്കോട് : സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്റെ കോലം കത്തിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി പി.സതിദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കാനത്തിൽ ജമീല, കെ.കെ ലതിക, ഡെപ്യൂട്ടി മേയർ മീരാദർശക്, ഉഷാദേവി, ജാനമ്മകുഞ്ഞുണ്ണി നേതൃത്വം നൽകി.

സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്റെ കോലം ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ കത്തിക്കുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *