കോഴിക്കോട് മെഡിക്കൽ കോളേജ് താൽക്കാലിക ജീവനക്കാർ സത്യാഗ്രഹം നടത്തും

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് കാലത്തുൾപ്പെടെ വർഷങ്ങളോളം ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത തൊഴിലാളികളെ മഹാമാരി പടർന്നുപിടിക്കുന്നതിനിടയിൽ പിരിച്ചു വിട്ടതിനെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിലും, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുമ്പിലും സമരങ്ങൾ നടത്തിയിട്ടും, ആരോഗ്യമന്ത്രി, ജില്ലാകളക്ടർ ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവരുടെ കുടുംബത്തെ പട്ടിണിയിലേക്ക് തള്ളിവിട്ട അധികൃതരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സമരത്തിൽ പങ്കെടുത്തു എന്നുള്ളതുകൊണ്ട് ഇനിയൊരിക്കലും ജോലിയിൽ കയറ്റില്ല എന്ന പ്രിൻസിപ്പാൾ അടക്കമുള്ള അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ന് ചൊവ്വ രാവിലെ 9 മണി മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ സമര സഹായ സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹസമരം നടത്തും. സത്യാഗ്രഹസമരം ഡിസിസി പ്രസിഡണ്ട് യു രാജീവൻ ഉദ്ഘാടനം ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *