അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

കോഴിക്കോട് : നിരവധി വർഷങ്ങളായി മെഡിക്കൽകോളേജിൽ ജോലിചെയ്ത തൊഴിലാളികളെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് സമരസമിതിയുടെ ആഭിമുഖ്യത്തിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. സമരം ഡി.സി.സി. പ്രസിഡണ്ട് യു.രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് അധികാരത്തിൽ വന്നാൽ തൊഴിലാളികളുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുമെന്നദ്ദേഹം പറഞ്ഞു. പാവപ്പെട്ട തൊഴിലാളികൾ ജോലിക്ക് വേണ്ടി നിരന്തരം സമരം ചെയ്തിട്ടും കണ്ടില്ലെന്ന് ആരോഗ്യവകുപ്പ് നടിക്കുകയാണ്. സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.ടി.ജനാർദ്ദനൻ, കെ.സിപ്രവീൺകുമാർ, ജനറൽ കൺവീനർ പുതുശ്ശേരിവിശ്വനാഥൻ, സമരസമിതി ട്രഷറർ വിബിഷ് കമ്മനകണ്ടി, പി ടി സന്തോഷ് കുമാർ, ശ്രീജേഷ് ചെലവൂർ, ഉസ്മാൻചേളന്നൂർ,വിജീഷ് കട്ടക്കളം , വിജയനിർമ്മല, പി.ഷാജി,ടി.സുഭിത, ബാലൻ എന്നിവർ പ്രസംഗിച്ചു.

കോവിഡ് സമയത്ത് പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സത്യാഗ്രഹ സമരം യു.രാജീവൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *