സാമ്പത്തിക സംവരണം സർക്കാർ തെറ്റ് തിരുത്തണം – വിസ്ഡം

കോഴിക്കോട് : ഭരണഘടനാ ശില്പികൾ കൊണ്ടുവന്ന സംവരണതത്വത്തെ അട്ടിമറിക്കുന്ന സമീപനത്തിൽ നിന്നും ബന്ധപ്പെട്ടവർ പിൻ വാങ്ങണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംയുക്ത ശാഖാ നേതൃസംഗമം ആവശ്യപ്പെട്ടു. പിന്നോക്ക വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന സംവരണ തത്വങ്ങളെ അട്ടിമറിച്ച് അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂട, ഉദ്യോഗസ്ഥ ഗൂഢാലോചനക്കെതിരെ സമൂഹ മന:സാക്ഷി ഉയരണം. സാമ്പത്തിക സംവരണം നടപ്പാക്കുക വഴി സംവരണ മേഖലയിൽ ഉയർന്നു വന്ന പരാതികൾ സംബന്ധിച്ച് മുഖ്യധാരാ രാഷട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണം. തിരുവണ്ണൂർ ശാഖാ നേതൃ സംഗമത്തിൽ വിസ്ഡം ശാഖാ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. നവംബർ 15 ന് നടക്കുന്ന മെമ്പേഴ്‌സ് മീറ്റ്, നവംബർ 22 ന് നടക്കുന്ന ഡയലോഗ്, ക്യു. എച്ച്. എൽ.എസ് വാർഷിക പരീക്ഷ, സി.ആർ.ഇ. ക്ലാസുകൾ, പരിപാടികൾ വിജയിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകി. അബ്ദുറഹിമാൻ, അബൂബക്കർ സംബന്ധിച്ചു. വിസ്ഡം ശാഖാ സെക്രട്ടറി നസീർ സ്വാഗതവും, മുജ്തബ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *