റോൾഡ് റോയിസ് ടാക്‌സിടൂർ പുനരാരംഭിച്ചു

അങ്കമാലി: കോവിഡ് മൂലമുണ്ടായ ഒരു ഇടവേളയ്ക്കു ശേഷം ബോബി ടൂർസ് ആൻഡ് ട്രാവൽസിന്റെ റോൾസ് റോയ്‌സ് ടൂർ പുനരാരംഭിച്ചു. എറണാകുളം സ്വദേശി പോൾ തോമസും കുടുംബവും ആണ് അങ്കമാലിയിൽ നിന്ന് മൂന്നാറിലെ ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ ക്ലബ് ഓക്‌സിജൻ റിസോർട്ടിലേക്ക് യാത്ര ചെയ്തത്. അങ്കമാലി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലറി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ജിസോ ബേബി,ക്ടബ് ഓക്‌സിജൻ സി.ഇ.ഒ ഗിരീഷ് നായർ വൈസ് പ്രസിഡന്റ് സിൽജു ജോസഫ് ,കേരള ഹെഡ് അനുപ് നായർ, ജനറൽ മാനേജർ (റിസോർട്ട്‌സ്) റിയാസ് റഷീദ് സംബന്ധിച്ചു. ഇന്ത്യയിലെ ആദ്യത്തെ റോൾസ് റോയ്‌സ് സൂപ്പർ ലക്ഷ്വറി ടാക്‌സിയിൽ വെറും 25,000 രൂപക്ക് 300 കിലോമീറ്റർ യാത്ര ചെയ്യാം. ക്ലബ് ഓക്‌സിജൻ മെമ്പർഷിപ്പ് എടുത്തും റോൾസ് റോയ്‌സ് ടാക്‌സിയിൽ സൗജന്യമായി യാത്ര ചെയ്യാം.

ബോബി ടൂർസ് ആൻഡ് ട്രാവൽസിന്റെ റോൾസ് റോയ്‌സ് ടൂറിന്റെ ഭാഗമായി എറണാകുളം സ്വദേശി പോൾ തോമസും കുടുംബവും മൂന്നാറിലെ ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ ക്ലബ് ഓക്‌സിജൻ റിസോർട്ടിലേക്കുള്ള യാത്രയ്ക്കിടെ ചീയപാറ വെള്ളച്ചാട്ടത്തിനരികിൽ
Share

Leave a Reply

Your email address will not be published. Required fields are marked *