യു.എൽ.സി.സി.എസിന്റെ ധനസഹായവും ക്യാഷ് അവാർഡും സ്‌കോളർഷിപ്പും വിതരണം ചെയ്തു

അപകടമരണം രണ്ടു കുടുംബങ്ങൾക്ക് 20 ലക്ഷം രൂപവീതം

 

വടകര : ജോലിയിലിരിക്കെ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) നൽകുന്ന 20 ലക്ഷം രൂപവീതമുള്ള ധനസഹായം വടകര ഊരാളുങ്കലിലെ സൊസൈറ്റിയാസ്ഥാനത്ത് തൊഴിൽ, എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വിതരണം ചെയ്തു. വാഹനാപകടത്തിൽ മരിച്ച നന്ദു പ്രശാന്ത്, തൊഴിലിടത്തിൽ ഉണ്ടായ അപകടത്തിൽ മരിച്ച എം.കെ. രാജൻ എന്നിവരുടെ കുടുംബങ്ങൾക്കാണു സഹായം നൽകിയത്. സംഘത്തിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് സൊസൈറ്റിയും സൊസൈറ്റിയുടെ കൾച്ചറൽ സെന്ററും ചേർന്ന് വർഷംതോറും നൽകിവരുന്ന ക്യാഷ് അവാർഡും മന്ത്രി സമ്മാനിച്ചു. എൽദോ സാം വർഗ്ഗീസ്, നോവ, അമയ്രാഗ് കെ.പി., അനുഗൃഹ് കെ., അനന്യ എം. എന്നിവരാണ് ഒന്നാം സ്ഥാനക്കാർ. സായനേന്ദു, അതുൽ ചന്ദ്രൻ എന്നിവർ രണ്ടാം സ്ഥാനത്തും ശ്രീലാൽ ശശി എം.കെ. മൂന്നാം സ്ഥാനത്തും എത്തി. യഥാക്രമം 7000, 5500, 4000 രൂപവീതമാണു സമ്മാനങ്ങൾ. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ ആർ.സി. റോഷൻ രാജ്, റഷ്യയിലെ നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ എം.ബി.ബി.എസ്. പ്രവേശനം നേടിയ അഥീന വിനയകുമാർ എന്നിവർക്കുള്ള സ്‌കോളർഷിപ്പുവിതരണവും മന്ത്രി നിർവ്വഹിച്ചു. സംഘത്തിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവർക്കായി സംഘത്തിന്റെ മുൻപ്രസിഡന്റ് പി.കെ. ബാലകൃഷ്ണന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയതാണ് സ്‌കോളർഷിപ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അനന്തൻ വി.കെ., മാനേജിങ് ഡയറക്റ്റർ എസ്. ഷാജു, യു.എൽ. എഡ്യൂക്കേഷൻ ഡയറക്റ്റർ ഡോ: ടി.പി. സേതുമാധവൻ, ജനറൽ മാനേജർ (അഡ്മിനിസ്‌ട്രേഷൻ) ഷാബു കെ.പി., ഡയറക്റ്റർ ബോർഡ് അംഗങ്ങൾ തുടങ്ങിവർ സംബന്ധിച്ചു.

ജോലിയിലിരിക്കെ അപകടത്തിൽ മരിച്ച എം.കെ. രാജൻ, നന്ദു പ്രശാന്ത് എന്നിവരുടെ കുടുംബങ്ങൾക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) നല്കുന്ന 20 ലക്ഷം രൂപവീതമുള്ള ധനസഹായം വടകര ഊരാളുങ്കലിലെസൊസൈറ്റിയാസ്ഥാനത്ത് തൊഴിൽ, എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വിതരണം ചെയ്യുന്നു
Share

Leave a Reply

Your email address will not be published. Required fields are marked *