മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് ആക്ട് ആൻഡ് റൂൾ രൂപീകരിക്കുക, നിത്യാധാനം ഉൾപ്പടെ ഭരണപരമായ കാര്യങ്ങൾക്ക് പൊതുഫണ്ട് രൂപീകരിക്കുക, ക്ഷേത്ര ജീവനക്കാർക്ക് അർഹതപ്പെട്ട ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പഴയ മദിരാശി എച്ച് ആർ സി നിയമപ്രകാരം നിലനിൽക്കുന്ന മലബാർ ദേവസ്വം ബോർഡിൽ പുതിയ പരിഷ്‌കാരങ്ങൾക്ക് ഈ നിയമം അനുവദിക്കുന്നില്ല. കാസർകോഡ് മുതൽ തൃശൂരിലെ ഒരു താലൂക്ക് വരെ ഉള്ള 1600ഓളം ക്ഷേത്രങ്ങളിൽ ആയി ആയിരത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നു. ഇവരിൽ ഭൂരിഭാഗവും പട്ടിണിയിലാണെന്നും സർക്കാർ അടിയന്തിര തീരുമാനങ്ങൾ എടുക്കണമെന്നും ക്ഷേത്രജീവനക്കാരുടെ സംയുക്തസമിതി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ കേരള സ്റ്റേറ്റ് എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റി കൺവീനർ വിവി ശ്രീനിവാസൻ, ജോയിന്റ് കൺവീനർ എംവി ശശി, അഖില കേരള ശാന്തി ക്ഷേമ യൂണിയൻ ഉത്തരമേഖലാ കോർഡിനേറ്റർ അഡ്വക്കറ്റ് നീരജ് എം നമ്പൂതിരി എന്നിവർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *