കാലിക്കറ്റ് സർവകശാല പരീക്ഷകൾ നീട്ടിവെക്കണം: ഫ്രറ്റേർണിറ്റി മൂവ്‌മെന്റ്

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ നവംബർ ആറ് മുതൽ സെമസ്റ്റർ പരീക്ഷകൾ നടത്താനുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേർണിറ്റി മൂവ്‌മെന്റ്. മതിയായ മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട്് പോകുന്നത്. ജില്ലകളിൽ ആവശ്യത്തിന് എക്‌സാം സെന്ററുകൾ അനുവദിക്കാനോ മണിക്കൂറുകളോളം യാത്ര ചെയ്ത് പരീക്ഷ എഴുതേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കാനോ സർവകലാശാല നടപടി സ്വീകരിച്ചിട്ടില്ല. ഗതാഗത സൗകര്യമില്ലാത്ത അട്ടപ്പാടിയിലെയും നിലമ്പൂരിലെയും ആതിരപ്പള്ളിയിലേയും ആദിവാസി വിദ്യാർത്ഥികൾ ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാൽ പരീക്ഷയെക്കുറിച്ച് ആശങ്കയിലാണ്. ഒരു മാസം കഴിഞ്ഞാൽ കോവിഡ് കുറയുമെന്ന വിദഗ്ദരുടെ അഭിപ്രായം പരിഗണിച്ചുകൊണ്ട് പരീക്ഷ നീട്ടിവെക്കണം. അതോടൊപ്പം തന്നെ ഈവൻ സെമസ്റ്റർ ഓഡ് സെമസ്റ്റർ പരീക്ഷകൾ മാത്രം നടത്തി ബാക്കി സെമസ്റ്ററുകൾക്ക് നോർമലൈസേഷൻ നടപ്പിലാക്കാനുള്ള സാധ്യതയും യൂണിവേഴ്‌സിറ്റി പരിശോധിക്കണം.
വാർത്താ സമ്മേളനത്തിൽ അഷ്‌റഫ് കെകെ, റഹീം ചേന്ദമഗല്ലൂർ, ഷഫാഫ് മുറാദ് എന്നിവർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *