അച്ചടി സംരക്ഷണവാരം

കോഴിക്കോട് : കേരളത്തിലെ അച്ചടിരംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഘടനയായ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവംബർ 1 കേരളപ്പിറവി മുതൽ നവംബർ 7 പ്രിന്റേഴ്‌സ് ഡേ വരെ അച്ചടി സംരക്ഷണവാരം ആചരിച്ചു. അച്ചടി വ്യവസായത്തെ സംരക്ഷിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അച്ചടി വിരുദ്ധ നയം തിരുത്തുക, കേരളത്തിലെ അച്ചടി കേരളത്തിൽ തന്നെ, അച്ചടി മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുവാൻ സർക്കാർ അടിയന്തിരമായി ഇടപെടുക., അനധികൃത പ്രിന്റിംഗ് ഏജൻസികളെ നിരോധിക്കുവാൻ നിയമനിർമ്മാണം നടത്തുക, ആശയ പ്രചരണത്തിന് വിശ്വസനീയം അച്ചടി മാത്രം മുതലായവയാണ് കെപിഎ ഉയർത്തുന്നത്. അച്ചടി സംരക്ഷണവാരം ഉദ്ഘാടനം നവംബർ 1ന് ദീനബന്ധു ചോട്ടൂറാം സയൻസ്& ടെക്‌നോളജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ: രാജേന്ദ്രകുമാർ ആനായത്ത് നിർവ്വഹിച്ചു. മുൻ എംപി പി രാജീവ്, ഡിസി ബുക്‌സ് സിഇഒ രവി ഡിസി തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *