സംവരണം- ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിലാവണം – എസ്.ഡി.പി.ഐ

കോഴിക്കോട് : സർക്കാർ സംവിധാനങ്ങളിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിൽ സംവരണമേർപ്പെടുത്തണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ-ഉദ്യോഗ നിയമനിർമ്മാണ സഭകളിലടക്കം ഓരോ സാമൂഹിക വിഭാഗങ്ങൾക്കും അവരുടെ എണ്ണത്തിനനുസരിച്ച് പ്രാതിനിധ്യം നൽകണം. ഇതിലൂടെ മാത്രമേ ഭരണഘടന ഉറപ്പാക്കുന്ന തുല്ല്യ നീതിയും, തുല്ല്യാവകാശവും യാഥാർത്ഥ്യമാവുകയുള്ളൂ. മോദി സർക്കാർ കൊണ്ടുവന്ന മേൽജാതി സംവരണം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും നടപ്പാക്കാൻ വിമുഖത കാണിക്കുമ്പോൾ പിണറായി സർക്കാർ വേഗത്തിൽ നടപ്പിലാക്കുകയാണ്. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പിലാക്കുന്നതിലൂടെ 10 മുതൽ 12.5 ശതമാനം വരെ അനർഹമായി ആനൂകൂല്യം നൽകുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ-ഉദ്യോഗ ഭരണ നിയമനിർമാണ മേഖലകളിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരിയും സംബന്ധിച്ചു.

 എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു. സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി സമീപം.
Share

Leave a Reply

Your email address will not be published. Required fields are marked *