കോഴിക്കോട് : മതാചാര പ്രകാരമുള്ള മൃതദേഹ പരിപാലനം ഹിന്ദു സമൂഹത്തിന്റെ അവകാശമാണെന്നും അത് മാവൂർ റോഡ് ശ്മശാനത്തിൽ കോർപ്പറേഷൻ നിഷേധിക്കുന്നത് നീതികരിക്കാനാവില്ലെന്നും കേരള യാദവ സേവാ സമിതി മുൻ സംസ്ഥാന ട്രഷറർ ബി. ആർ അനിൽ കുമാർ യാദവ് പറഞ്ഞു, മാവൂർ റോഡ് ഹിന്ദു ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായ് ശ്മശാനത്തിന് മുൻപിൽ ഹിന്ദു ഐക്യവേദി നടത്തി വരുന്ന സായാഹ്ന പ്രതിഷേധത്തിന്റെ പതിനൊന്നാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ബി ദേവാനന്ദൻ അധ്യക്ഷത വഹിച്ചു. ശശി പുനത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ശിവദാസ് കാവിൽ കുനിയിൽ, ടി.യു.ധനേഷ് പ്രസംഗിച്ചു.