കെ.എസ്.ആർ.ടി.സി ഷോപ്പിംങ് കോംപ്ലക്‌സ് ലേലം നിയമ നടപടി സ്വീകരിക്കും- അലിഫ് ബിൽഡേഴ്‌സ്

കോഴിക്കോട് : കെ.എസ്.ആർ.ടി.സി ഷോപ്പിംങ് കോംപ്ലക്‌സിലെ ഗ്രൗണ്ട്ഫ്‌ളോറിലെ നാന്നൂറ് സ്‌ക്വയർ ഫീറ്റ് ലേലം ചെയ്യാനുള്ള അധിക്യതരുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അലിഫ് ബിൽഡേഴ്‌സ്. 19-9-2019ന് കെ.റ്റി.ഡി.എഫ്‌സിയുടെ ഇടെൻഡർ ഡോക്യുമെന്റിൽ ബസ്‌ടെർമിനൽ കം ഷോപ്പിംങ് കോപ്ലക്‌സിന്റെ മുഴുവൻ കൊമേർസ്യൽ ഏരിയയയും സിംഗിൽ യൂണിറ്റായി ടെൻഡർ ചെയ്തതാണ്. അലിഫ് ബിൽഡേഴ്‌സിന് 21-8-2019 ന് ടെൻഡർ ഉറപ്പിച്ചിട്ടുള്ളതുമാണ് ടെൻഡറിന് കടകവിരുദ്ധമായി നാന്നൂറ് മീറ്റർ വാടകക്ക് കൊടുക്കാനുള്ള നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാനേജിംഗ് പാർടണർ അബ്ദുൾ കലാം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജനറൽ മാനേജർ കെ.വി.മൊയ്തീൻകോയ, ചാർട്ടേഡ് എക്കൗണ്ടന്റ് ശശീധരൻ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *