കോഴിക്കോട് : ക്ഷയരോഗമുക്ത കേരളം ലക്ഷ്യമാക്കിയുള്ള അക്ഷയ കേരളം പദ്ധതിയുടെ കോഴിക്കോട് ജില്ലതല ഉദ്ഘാടനം വെള്ളിമാട്കുന്ന് ആശാഭവനിൽ വെച്ച് എം.കെ രാഘവൻ എം.പി ആശാഭവൻ സൂപ്രണ്ട് മോളിക്ക് ഫാൽക്കൺ ട്യൂബുകൾ കൈമാറിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ടിബി ആൻഡ് എയിഡ്‌സ് നിയന്ത്രണ ഓഫീസർ ഡോ.പി.പി പ്രമോദ്കുമാർ അധ്യക്ഷത വഹിച്ചു. ക്ഷയ രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധനക്ക് പോവാൻ വിമുഖത കാണിക്കുന്ന ആളുകളെ കണ്ടെത്തി ക്ഷയരോഗ സ്‌ക്രീനീംഗ് നടത്തിയാലെ കോഴിക്കോട് ജില്ല ക്ഷയരോഗമുക്താമാക്കാൻ കഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ജില്ലയിൽ ടിബി എലിമിനേഷൻ മിഷൻ ഒന്നാം ഘട്ട സർവേയിൽ നിന്നും ലിസ്റ്റ് ചെയ്യപ്പെട്ട വൾനറബിൾ ഗ്രൂപ്പിൽപെട്ട ആളുകളെയും അഗതിമന്ദിരങ്ങളിലെ അന്തേവാസികളെയും ഓൾഡ് ഏജ് ഹോമിലെ അന്തേവാസികളെയും ഡെസ്റ്റിറ്റിയൂട്ടുകളെയും പൂർണമായി ക്ഷയരോഗ പരിശോധന നടത്തുകയും രോഗം കണ്ടെത്തിയവരെ ചികിത്സക്ക് വിധേയമാക്കുകയും ചെയ്യുന്ന സംവിധാനമാണ് അക്ഷയകേരളം ക്യാച് അപ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ടിബി എലിമിനേഷൻ മിഷൻ കേരളയുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങൾ നടത്തിയ പഞ്ചായത്തുകൾക്ക് ഉള്ള സർട്ടിഫിക്കറ്റുകൾ ബഹു.എം.പി എം.കെ രാഘവൻ വിതരണം ചെയ്തു. കുന്നമംഗലം പഞ്ചായത്ത് പ്രസിഡൻറ് ലീന വാസുദേവൻ, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അപ്പുക്കുട്ടൻ.പി, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുനീറത്ത്. സി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി . കുന്നമംഗലം എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഹസീന, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു കുന്നമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേർസൺ അസ്സീജ സക്കീർ ഹുസൈൻ സംസാരിച്ചു. ജില്ലാ ടിബി സെൻററിലെ സ്റ്റാറ്റിസ്റ്റികൽ അസിസ്റ്റൻറ് അബ്ദുൾ സലാം.കെ..എ സ്വാഗതവും, സീനിയർ ട്രീറ്റ്‌മെൻറ് സൂപ്പർവൈസർ ഷിജിത്ത് നന്ദിയും പറഞ്ഞു.