പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് പുതിയ ഫോണുകൾ നൽകി ഡോ. ബോബി ചെമ്മണ്ണൂർ

കോഴിക്കോട് : ചേലേമ്പ്ര കുറ്റിപ്പറമ്പിൽ നമ്പീരി ലത്തീഫിന്റെ നാല് കുട്ടികളുടെ മൊബൈൽഫോൺ ഏതാനും ദിവസങ്ങൾക്ക് മുൻപ് പാതി പണി പൂർത്തിയായ വീടിന്റെ മുകളിലൂടെ കള്ളൻ കയറി രണ്ട് ഫോണുകൾ മോഷ്ടിച്ചത്. ഇതുമൂലം അവരുടെ ഓൺലൈൻ പഠനം തടസ്സപ്പെടുകയായിരുന്നു. മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ട ബോബി ചെമ്മണ്ണൂർ, കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മനസ്സിലാക്കി പുതിയ ഫോണുകൾ വീട്ടിലെത്തി കുട്ടികൾക്ക് സമ്മാനിക്കുകയായിരുന്നു. പഠനത്തിൽ മികച്ച നേട്ടം കൈവരിച്ചാൽ ഇനിയും സമ്മാനം നൽകുമെന്നദ്ദേഹം അറിയിച്ചു. വാർഡ് കൗൺസിലർ വി.പി ഫാറുഖ് ചടങ്ങിൽ സന്നിഹിതനായിരുന്നു.

ഓൺലൈൻ പഠനത്തിനുള്ള ഫോണുകൾ ഡോ.ബോബി ചെമ്മണ്ണൂർ കൈമാറുന്നു. വാർഡ് കൗൺസിലർ വി.പി ഫാറൂഖ് സമീപം.
Share

Leave a Reply

Your email address will not be published. Required fields are marked *