കോഴിക്കോട് : ആൾ കേരള ഏജന്റ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.എൻ.എ അമീർ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.ടി.വി കുഞ്ഞിക്യഷ്ണൻ എന്നിവരെ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന്, അനുവാദം കൂടാതെ സംഘടനയുടെ ലെറ്റർപാഡ്, രസീത് ബുക്ക് ദുരുപയോഗം ചെയ്യുകയും ചെയ്തതിന്റെ പേരിൽ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും, ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസ് അറിയിച്ചു.