ജോസ്.കെ മാണി എൽഡിഎഫിലേക്ക് പോയത് നഷ്ടമല്ലാതെ ലാഭമുണ്ടാക്കില്ല – പി.സി ജോർജ്

കോഴിക്കോട് : എൽഡിഎഫുമായി ചർച്ചചെയ്ത് എൽഡിഎഫ് സീറ്റുകൾ ജോസ്.കെ മാണിയുടെ പാർട്ടിക്ക് നൽകി മത്സരിച്ചാൽ വിജയിക്കില്ലെന്ന് പി.സി ജോർജ് എം.എൽ.എ പറഞ്ഞു. മധ്യതിരുവിതാംകൂറിൽ രാഷ്ട്രീയ കക്ഷി എന്ന നിലയിൽ ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ജോസ്.കെ.മാണിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വന്തം പിതാവിനെ കോഴമാണിയെന്ന് വിളിച്ച്, റോഡിൽ തടയുകയും, നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്തി കലാപമുണ്ടാക്കുകയും ചെയ്തവരുമായി സന്ധിയുണ്ടാക്കുക വഴി രാഷ്ട്രീയത്തിലെ ധാർമ്മികത തന്നെ ഇല്ലായ്മ ചെയ്തിരിക്കുകയാണ് ജോസ്.കെ.മാണിയെന്നദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *