അഡ്വ: കെ. അയ്യപ്പൻപിള്ള ശതാബ്ദിയുടെ നിറവിൽ

അഡ്വ: കെ. അയ്യപ്പൻപിള്ള ശതാബ്ദിയുടെ നിറവിൽ

നൂറാം ജന്മശതാബ്ദി ആഘോഷിക്കുന്ന ദീർഘകാല പൊതുപ്രവർത്തന പാരമ്പര്യമുള്ള ഒരപൂർവ്വ വൃക്തിത്വത്തിനുടമയാണ് അഡ്വ:കെ. അയ്യപ്പൻപിള്ള. ദേശീയ സ്വാതന്ത്യ സമരത്തിലും സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നേതൃനിരയിലും കൂടാതെ നഗരസഭാംഗമെന്ന നിലയിലും തലസ്ഥാന നഗരിയുടെ അഭിവൃദ്ധിക്കുവേണ്ടി യത്‌നിച്ച ശ്രേഷ്ഠ വൃക്തിത്വത്തിന്റെ ഉടമ, മികച്ച അഭിഭാഷകൻ എന്നീ നിലകളിലും സമാദരണീയനാണ്. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ജനസംഘത്തിലൂടെ ഭാരതീയ ജനതാപാർട്ടിയിലെത്തി ച്ചേർന്ന അദ്ദേഹം കാര്യക്ഷമവും സത്യസന്ധവുമായ പ്രവർത്തനങ്ങളിലൂടെ വിവിധ മേഖലകളിൽ ശ്രദ്ധേയങ്ങളായ പദവികളിലെത്തിച്ചേർന്നു. നൂറാം ജന്മദിനാഘോഷവേളയിലും ചുറുചുറുക്കോടെ വ്യത്യസ്ഥങ്ങളായ രംഗങ്ങളിൽ തന്റെ കർമ്മശേഷി പ്രകടമാക്കുന്ന അയ്യപ്പൻപിള്ള നാടിന് മാതൃകയാണ്.  അനന്തപുരിയുടെ കാരണവരും സൗമ്യനും സർവ്വാദരണീയനുമായ അഡ്വ: കെ.അയ്യപ്പൻപിള്ള സാർ പറയുന്നു. ഞാനൊരുപഴയ മനുഷ്യനും പുതിയ മനുഷ്യനും ആണ്. 1914 മെയ് 24 ന് കാർത്തിക നക്ഷത്രത്തിൽ വലിയശാല മുണ്ടനാട് കുടുംബത്തിൽ ജനിച്ചു. അച്ഛൻ തഹൽസിദാർ എ. കുമാരപിള്ളയും,അമ്മ ഭാരതിയമ്മയുമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം. ഗവൺമെന്റ് ആർട്ട്‌സ് കോളേജ്,തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. സ്റ്റേററ് കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനെന്ന നിലയിൽ പറവൂർ റ്റി.കെ, എ.ജെ. ജോൺ എന്നിവരോടൊപ്പം എറണാകുളം എസ്റ്റേറ്റ്’കോൺഗ്രസ്സ് പ്രവർത്തനങ്ങളിൽ മുഴുകി.1940 -ൽ അറസ്റ്റ് വരിച്ചു. 6 മാസം ഒളിവിലായിരുന്നു. 1942 നു ശേഷം പ്രാക്ടീസ് ആരംഭിച്ചു. തിരുവനന്തപുരം നഗരസഭയിലെ ആദ്യ കൗൺസിലർ എന്ന നിലയിൽ വലിയശാലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 4 കൊല്ലമായിരുന്നു കാലാവധി. അന്ന് മേയർക്ക് 1 കൊല്ലത്തെ കാലാവധിയായിരുന്നു. കരിമ്പളം ഗോവിന്ദപിള്ളയായിരുന്നു ആദൃത്തെ തിരുവനന്തപുരംനഗരസഭയുടെ മേയർ.ശ്രീ ചിത്രാസ്റ്റേറ്റ് കൗൺസിലിലേക്ക് നഗരസഭയെ പ്രതിനിധീകരിച്ചു തെരഞ്ഞെടുത്തതും കെ. അയ്യപ്പൻപിള്ളയെയായിരുന്നു. 1934-ൽ മഹാത്മജിയെ നേരിൽ കണ്ടു സംസാരിക്കാൻ കഴിഞ്ഞു. വിദ്യാർത്ഥിയായിരുന്ന സമയത്താണ് ഗാന്ധിജിയെ നേരിൽ കാണുന്നത്. ജി. രാമചന്ദ്രൻ മുഖേനയാണ് ഗാന്ധിജിയെ കാണുന്നത്. അന്നത്തെ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരായ പട്ടം താണുപിള്ള, സി.കേശവൻ, ടി.എം. വർഗ്ഗീസ് എന്നിവരുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. 1954-ൽ സുപ്രീംകോടതി അഭിഭാഷകനായി. പട്ടം താണുപിള്ളയുമായി ചേർന്ന് പി.എസ്.പിയിലും നേതൃത്വനിരയിലുണ്ടായിരുന്നു. ”കേരളപ്രതിക”’ എന്ന പത്രവും നടത്തിയിട്ടുണ്ട്. 1980 ൽ ഭാരതീയ ജനതാപാർട്ടിയിൽ അംഗമായി. 1980 -ൽ തന്നെ കേരളത്തിൽ ബി.ജെ.പി. രൂപീകരിച്ചപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു.1982-ൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ നിന്നു മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. അഡ്വ: കെ. അയ്യപ്പൻപിള്ള തുടർന്നു – രാഷ്ട്രീയക്കാരോട് പഴയകാലത്തെ രാഷ്രീയപ്രവർത്തകൻ രാജ്യത്തിന്റെ നന്മമാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്നു. ആദർശ നിഷ്ഠയുള്ളവരുമായിരുന്നു അന്നത്തെ രാഷ്ട്രീയക്കാർ. ആദ്യകാലത്ത് ജനപ്രതിനിധികൾക്ക് ശമ്പളം കൊടുക്കാനുള്ള ബില്ല് ഒരംഗം അവതരിപ്പിച്ചത് തന്നെ ഭൂരിപക്ഷത്തോടെ തള്ളപ്പെടൂകയാണുണ്ടായത്. ഇപ്പോൾ നേരെ മറിച്ച് കക്ഷി ഭേദമ്യന സർവ്വരും ശമ്പളം കൂട്ടാൻ അതിനെ പിന്താങ്ങുന്നവരാണ്. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർ വൻവേതനം പറ്റാൻ പാടില്ലാ എന്നാണ് എന്റെ അഭിപ്രായം. യാതനയ്ക്ക് കൂലി പൊതുപ്രവർത്തനത്തിന് നിഷിധമാണെന്ന അഭിപ്രായക്കാരനാണ് ഞാൻ. നിസ്വാർത്ഥമായ സേവനമാണ് അദ്ദേഹത്തിന്റെ മുഖ്യലക്ഷ്യം. സത്യസന്ധമായ പ്രവർത്തനം കാഴ്ചവെച്ച ടി.എം. വർഗ്ഗീസിന്റെ പ്രവർത്തനംഅദ്ദേഹം ചൂണ്ടിക്കാണിച്ചു. യാതനയ്ക്ക് കൂലി വാങ്ങുന്ന സമ്പ്രദായത്തോട് അദ്ദേഹം കടുത്ത അമർഷം രേഖപ്പെടുത്തി. നീതിയും ന്യായവും ഇല്ലാത്തതാണ് ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കൾ.നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. രാജകൊട്ടാരത്തിൽ നിന്നുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദീർഘകാല സേവന ചരിത്രമുള്ള പൊതു പ്രവർത്തന പാരമ്പര്യമുള്ള അദ്ദേഹത്തെത്തേടി യഥാർത്ഥത്തിൽ വിശിഷ്ട പദവികളൊന്നും എത്തിച്ചേർന്നില്ല എന്ന സത്യവും അവശേഷിക്കുന്നു. സാമുഹിക-രാ്ര്രഷ്ടീയ – സാംസ്‌കാരിക മേഖലകളിൽ സമുന്നതരായവരുടെ സവിശേഷ ശ്രദ്ധയ്ക്ക് വിഷയീഭവിക്കേണ്ട ഒന്നാണ് ഇക്കാര്യം. ബി.ജെ.പി. വൈസ് പ്രസിഡന്റ് സ്ഥാനത്തും ഒരു ശക്തി തേജസ്സായി ശോഭിച്ചിരുന്നു. നാഗർകോവിലിൽ അഭിഭാഷകനായിരുന്ന എ.എം. കുമാരപിള്ളയുടെ മകൾ രാജമ്മയാണ് സഹധർമ്മിണി. രണ്ട് സന്താനങ്ങൾ: മകൻ അനൂച്കുമാർ, മകൾ ഗീതാരാജ്കുമാർ. മരുമകൻ-വി. രാജ്കുമാർ, മരുമകൾ-ഹേമലതയുമാണ്. താനൊരു എളിയവനാണെന്ന ചിന്ത ആരിലും ഉണർത്തുന്ന വിനയാമ്പന്വിതമായ പെരുമാറ്റം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹസിദ്ധിയായിരുന്നു. ഇനിയുമെറെക്കാലം കർമ്മനിരതനായി എല്ലാരംഗത്തും പ്രവർത്തിക്കുവാൻ ജഗദീശ്വരൻഅനുഗ്രഹിക്കട്ടെ…അഖില ഭാരത അയ്യപ്പസേവാസംഘത്തിന്റെ ആയുഷ്‌ക്കാല അംഗവും മുഖ്യ ഉപ ദേഷ്ടാവുമാണ് അയ്യപ്പൻപിള്ള . സംഘത്തിന്റെ എല്ലാ സംരംഭങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്താൽ പ്രകാശപൂരിതമാണ്.

 

 

 

 

അഡ്വ.കെ അയ്യപ്പൻപിള്ളയും, ലേഖകൻ കെ.പ്രേമചന്ദ്രൻനായരും

 

തയ്യാറാക്കിയത്‌

കെ.പ്രേമചന്ദ്രൻനായർ

 

 

Share

Leave a Reply

Your email address will not be published. Required fields are marked *