മുഖ്യമന്ത്രി രാജിവെക്കണം- എം.കെ.രാഘവൻ എം.പി.

കോഴിക്കോട് : സ്വർണ്ണ കടത്തിലും ലൈഫ്മിഷൻ ഇടപാടിലും മുഖ്യമന്ത്രിയുടെ പങ്ക് ഓരോ ദിവസവും കുടുതൽ വ്യക്തമായി പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് എം.കെ.രാഘവൻ എം.പി. ആവശ്യപ്പെട്ടു. യു.ഡി.എഫ് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം കമ്മറ്റി മലാപ്പറമ്പിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയർമാൻ കെ.മുഹമ്മദാലി അദ്ധ്യക്ഷ വഹിച്ചു. സത്യാഗ്രഹ സമരത്തിൽ കെ.പി.സി.സി. എക്‌സി:മെമ്പർ കെ.പി.ബാബു, യു.ഡി.എഫ് നോർത്ത് നിയോജകമണ്ഡലം ജന:കൺവീനർ കെ.വി.സുബ്രഹ്മണ്യൻ, എ.ഐ.സി.സി.മെമ്പർ ഡോ:എം.ഹരിപ്രിയ, മുസ്ലിം ലീഗ് ജില്ലാകമ്മറ്റി മെമ്പർ സഫറി വെള്ളയിൽ,ഡി.സി.സി ജന:സെക്രട്ടറി സിറിൽബാബു, ചേവായൂർ ബ്‌ളോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കണ്ടിയിൽ ഗംഗാധരൻ, വെള്ളയിൽ ബ്‌ളോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് സി.പി.സലീം, വൈ:പ്രസിഡണ്ട് പി.ടി.ജനാർദ്ദനൻ, സേവദൾ സംസ്ഥാന സെക്രട്ടറി കെ.സുന്ദരൻ, സേവദൾ ജില്ലാ ഓർഗനൈസർ പി.ടി.രാജേഷ് പ്രസംഗിച്ചു.

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സത്യാഗ്രഹ സമരം എം.കെ.രാഘവൻ എം.പി. ഉൽഘാടനം ചെയ്യുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *