കോഴിക്കോട് : വർത്തമാനകാല ലോകത്ത് ഏറ്റവും കാലിക പ്രസക്തമായ ആശയം ഗാന്ധിസമാണെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. ഗാന്ധിസത്തിന്റെ പ്രയോഗമാണ് ഉണ്ടാവേണ്ടത്. സംഭാഷണങ്ങളിലൂടെ പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന് ഗാന്ധിജി തെളിയിച്ചിട്ടുണ്ട്. ഗാന്ധിയൻ ചിന്തകളുടെ പ്രചരണവും, പ്രയോഗവൽക്കരണവും ഏറ്റെടുക്കുന്ന കേരള പ്രദേശ് ഗാന്ധിദർശൻ വേദിയെ അദ്ദേഹം അഭിനന്ദിച്ചു. കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ ഗാന്ധിജയന്തി വാരാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ ഡോ.പ്രദീപ്കുമാർ കറ്റോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബേപ്പൂർ രാധാകൃഷ്ണൻ ഗാന്ധി സ്മൃതി എന്ന വിഷയം അവതരിപ്പിച്ചു. പി.ഐ.അജയൻ, അംശുലാൽ പൊന്നാറത്ത്, എം.പി.അയ്യപ്പൻ, ഇ.പി.ജ്യോതി, എൻ.മുരളീധരൻ ,ബാബു വാളക്കട, കണ്ടിയിൽ ഗംഗാധരൻ, സംസാരിച്ചു.