കോഴിക്കോട് : പ്രതിദിനം കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലാകെ സാമൂഹിക മേൽനോട്ടം നടപ്പാക്കണമെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടിഷണേഴ്‌സ് അസോസിയേഷൻ സർക്കാർനോടഭ്യർത്ഥിച്ചു. സമ്പർക്കം മൂലമുണ്ടാകുന്ന രോഗവ്യാപനം തടയാൻ ഇതുവഴി സാധിക്കും. സർക്കാർ ജോലിക്കാർ, ത്രിതലപഞ്ചായത്ത്, കോർപ്പറേഷൻ ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക നേതാക്കൾ, സന്നദ്ധസംഘടനകൾ എന്നിവർക്ക് പ്രതിരോധപ്രവർത്തനങ്ങളിൽ തെറ്റുകണ്ടാൽ സൗമ്യമായി ഇടപെടാൻ ഇതുവഴി സാധിക്കും. ഇത്തരമൊരു ചുമതല കൊടുത്താൽ അറുപത്ശതമാനം പേരെങ്കിലും ഉത്തരവാദിത്തം നിർവ്വഹിക്കും. ഈ വഴി കോവിഡിന്റെ വ്യാപനം തടയാനാവും. കഴിഞ്ഞ രണ്ട്മാസങ്ങളിലായി രണ്ട് പ്രാവശ്യം ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും അറിയിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോ.സി.എം അബൂബക്കർ പറഞ്ഞു.