കോഴിക്കോട്: മലപ്പുറം ജില്ലയിൽ പുഴക്കാട്ടിരി പഞ്ചായത്തിൽ കഴിഞ്ഞ 3 വർഷമായി തന്റെ വീടിനു നിർമാണാനുമതി ലഭിക്കാനായി പരിശ്രമത്തിലായിരുന്നു സൗദിയിൽ 30 വർഷമായി പ്രവാസിയായ പുഴക്കാട്ടിരി പനങ്ങാങ്ങര സ്വദേശി മാമ്പ്രത്തൊടി ഹൈദറും കുടുംബവും . സൗദിയിൽ നജ്റാനിലാണ് ഹൈദർ ജോലി ചെയ്യുന്നത്. തനിക്കാകെയുള്ള അഞ്ചര സെന്റ് ഭൂമിയിൽ നിർമ്മിച്ച ഒരു വീടു മാത്രമാണ് ഹൈദ്രുവിന് സ്വന്തയുള്ളത്. പ്രസ്തുത കെട്ടിടത്തിന്റെ ഓരത്തു കൂടി പോകുന്ന റോഡിൽ നിന്നും ഇലക്ട്രിസിറ്റി ലൈനിൽ നിന്നും നിയമാനുസൃതമായ അകലം പാലിച്ചില്ലെന്ന കാരണത്താൽ പുഴക്കാട്ടിരി പഞ്ചായത്ത് ഹൈദ്രുവിന് കെട്ടിടത്തിന്റെ നിർമാണാനുമതി നിഷേധിച്ച് നോട്ടീസ് നൽകി. ലോക കേരള സഭ അംഗവും ജനതാദൾ (സെക്കുലർ ) സംസ്ഥാന ജനറൽ സെക്രട്ടറിയായ പി.കെ.കബീർ സലാല, ഇടപെട്ട് എൻ.ആർ.ഐ. കമ്മീഷൻ അംഗം ആസാദ് .എം. തിരൂരിനു പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ഭവദാസ് ,പുഴക്കാട്ടിരി പഞ്ചായത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് തേടുകയും ചെയ്തു . പരിശോധനയിൽ കെട്ടിടത്തിന് കേരള പഞ്ചായത്ത് ബിൽഡിംങ്
സ് റഗുലൈസേഷൻ ഓഫ് അൺ ഓതറൈസ്ഡ് കൺസ്ട്രക്ഷൻ റൂൾസ് 2018 പ്രകാരം 31-7-2017 മുൻപ് ചട്ടത്തിനു വിധേയമല്ലാത്ത നിർമിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് അനുമതി നൽകാവുന്നതാണെന്ന് കമ്മീഷന് ബോധ്യപ്പെടുകയും അതനുസരിച്ചു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു . അത് പ്രകാരം മലപ്പുറം കെ.പി.ബി.ആർ.യു.സി. കമ്മിറ്റി ചേർന്ന് നിർമാണം റഗുലറൈസ് ചെയ്യാൻ തീരുമാനിച്ചു .വീടിനോട് ചേർന്നു സ്ഥാപിച്ചിരുന്ന വിവാദ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുകയും ചെയ്തതോടുകൂടി കെട്ടിടത്തിന് അനുമതി ലഭിക്കുകയും ചെയ്തു . പുഴക്കാട്ടിരി പഞ്ചായത്ത് , മലപ്പുറം ടൗൺ പ്ലാനിങ് വിഭാഗം പുഴക്കാട്ടിരി , ഇലക്ട്രിക്കൽ ഡിവിഷൻ എന്നീ വിഭാഗങ്ങളുടെ സംയോജിച്ചുള്ള പ്രവർത്തനമാണ് കമ്മീഷൻ ഉത്തരവ് നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾക്ക് വേഗത കൂട്ടിയത്. തനിക്കു നീതി കിട്ടാൻ സഹായിച്ച ചെയർമാൻ. ജസ്റ്റിസ് പി.ഡി രാജൻ, മുൻ ചെയർമാൻ ജസ്റ്റിസ് ഭവദാസ് , കമ്മീഷൻ മെമ്പർ ആസാദ് എം തിരുർ, പി.കെ.കബീർ സലാല , മലപ്പുറം ടൗൺ പ്ലാനർ ദീപ വി.പി., ഡപ്യൂട്ടി ടൗൺ പ്ലാനർ മുഹമ്മദ് മുസ്തഫ കെ., പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പരമേശ്വരൻ പി.ഡി., എഞ്ചിനിയർ കോയ.ടി, പുഴക്കാട്ടിരി ഇലക്ട്രിക്കൽ സെക്ഷൻ സബ്ബ് എഞ്ചിനിയർ ജിതേഷ് എം. എന്നിവരോട് ഹൈദറും കുടുംബവും നന്ദി പറഞ്ഞു .