കോഴിക്കോട് : കോവിഡ് കാലത്ത് വൈദ്യുതി നിരക്കിനു പിന്നാലെ വെള്ളക്കരവും റീഡിംങ്ങ് എടുക്കാതെ ശരാശരി കണക്കാകി വൻ തുക ഈടാക്കുന്നതിനെതിരെ ബി.ജെ പി സിവിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി സരോവരം അസിസ്റ്റന്റ് എഞ്ചിനിയറുടെ കാര്യായലത്തിന് മുന്നിൽ തീപന്തവുമായി പ്രതിഷേധിച്ചു. ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്യ്തു. കർഷക മോർച്ച നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി.രാജൻ കാനങ്ങോട്ട് ,ബി.ജെ.പി. ഏരിയ ജനറൽ സെക്രട്ടറി കെ.അജയലാൽ, ബൂത്ത് പ്രസിഡണ്ട് പി.വി. ഹർഷകുമാർ ,യുവമോർച്ച ഏരിയ കമ്മിറ്റി അംഗം അതുൽ സായി നേതൃത്വം നൽകി.