ഗാന്ധി ജയന്തി ദിനത്തിൽ സബർമതിക്ക് തറക്കല്ലിട്ടു

മലപ്പുറം: ഷാർജയിൽ വെച്ചു മരണപ്പെട്ട ഇൻകാസ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ആയിരുന്ന വേണു അമ്പലവട്ടത്തിന്റെ കുടുംബത്തിന് ഇൻകാസ് ഷാർജ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന ഭവനം ‘സബർമതിക്ക് ഗാന്ധിജയന്തി ദിനത്തിൽ മലപ്പുറം ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ അഡ്വ വി വി പ്രകാശ് തറക്കല്ലിട്ടു.ഇൻകാസ് കേന്ദ്ര കമ്മിറ്റി അംഗം പി ആർ പ്രകാശ് അധ്യക്ഷം വഹിച്ചു. ഭവന നിർമ്മാണത്തിന് സൗജന്യമായി സ്ഥലം നൽകിയ വിജയ ശിവദാസിനെ കെ.പി.സി.സി സെക്രട്ടറി പി.ടി അജയ് മോഹൻ പൊന്നാട അണിയിച്ചാദരിച്ചു. ഡിസിസി സെക്രട്ടറി അജീഷ് ഏടാലത്ത്,യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ഷാജി പച്ചീരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നാസർ തെന്നല,ഡിസിസി മെമ്പർ വി ടി രാധകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് കെ വി നിഷാദ്, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് അറക്കൽ കൃഷ്ണൻ,പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞു ഹാജി, യുഡിഎഫ് ചെയർമാൻ ആസാദ്,കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കളായ ആലി മാസ്റ്റർ, കാദർ പന്തക്കൻ,കാദർ പേരിങ്ങോടൻ,ബുഷറുദ്ദീൻ തടത്തിൽ,സാകിർ പൊക്കാടാൻ,സജീഷ്,റിയാസ്,സുധീർ കോട്ടക്കൽ, ബാവ കമ്പരത്ത്, മൊയ്തീൻ പൂവാഞ്ചേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുധീഷ് പള്ളിപ്പുറത്ത് സ്വാഗതവും വാർഡ് കമ്മിറ്റി പ്രസിഡന്റ് സൂപ്പി കഴുങ്ങിൽ നന്ദിയും പറഞ്ഞു.

ഭവനനിർമ്മാണത്തിന് സൗജന്യമായി സ്ഥലം നൽകിയ വിജയശിവദാസിനെ കെ.പി.സി.സി സെക്രട്ടറി പി.ടി അജയ് മോഹൻ പൊന്നാടയണിയിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *