ഗവ.അച്യുതൻ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ കെട്ടിടശിലാസ്ഥാപനം മുഖ്യമന്ത്രി നിർവ്വഹിച്ചു

കോഴിക്കോട് : ഗവൺമെന്റ് അച്യൂതൻഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന് വേണ്ടി കിഫ്ബി ഫണ്ടുപയേഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു. ശിലാഫലകം ഡോ.എം.കെ മുനീർ എംഎൽഎ അനാച്ഛാദനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ആശാറാണി വി.എസ്, ഹെഡ്മിസ്ട്രസ്സ് എം.സായിജ, പി.ടി.എ പ്രസിഡന്റ് ആർ.ജി ഗോപാലക്യഷ്ണൻ, വൈസ്പ്രസിഡന്റ് നൂറുദ്ദീൻ, എസ്.എം.സി ചെയർമാൻ വി.സജീവ്, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ ഹമീദ് സംബന്ധിച്ചു.

ഗവൺമെന്റ് അച്യുതൻ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാഫലകം ഡോക്ടർ എം.കെ മുനീർ എംഎൽഎ അനാച്ഛാദനം ചെയ്യുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *