മാവൂർ റോഡ് ശ്മശാനം പരമ്പരാഗത രീതി തുടരണം

കോഴിക്കോട് : മാവൂർ റോഡ് ശ്മശാനത്തിലെ പരമ്പരാഗത രീതിയിലുള്ള പ്രവർത്തനം നിർത്തിവെയ്ക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വൈദ്യൂതി, വാതക സംവിധാനത്തോടെയുള്ള ഒരു നവീകരണ പ്രവർത്തനത്തിനും ഹിന്ദു സംഘടനകൾ എതിരല്ല. നവീകരണത്തിന്റെ മറവിൽ പരമ്പരാഗത ശവസംസ്‌കാര രീതി നിർത്തലാക്കുന്നതിന് പിന്നിൽ ദുരൂഹ അജണ്ടയുണ്ട്. നിരവധി വർഷമായി സേവനം ചെയ്യുന്ന തൊഴിലാളികളെ കോഴിക്കോട് കോർപ്പറേഷൻ മറന്നിരിക്കുയാണ്. അവരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണം. കഴിഞ്ഞ പതിനഞ്ച് വർഷത്തിലധികമായി വൈദ്യൂതി-വാതക ശ്മശാനം മാവൂർ റോഡിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ ശ്മശാനത്തിൽ കൊണ്ടുവരുന്ന മ്യതദേഹങ്ങളിൽ 75 ശതമാനവും സംസ്‌കരിക്കുന്നത് പരമ്പരാഗത രീതിയിലാണ്. നവീകരണത്തിന്റെ പേരിൽ ശ്മശാനം പൂർണമായി അടച്ചിടരുത്. നിലവിലുള്ള മൂന്ന് കെട്ടിടങ്ങളിൽ ഒന്നിൽ സംസ്‌കാരം തുടരുകയോ, താൽകാലിക ചൂള സംവിധാനം ഒരുക്കുകയോ വേണം. ഈ ആവശ്യം ഉന്നയിച്ച് ഒക്ടോബർ 6 മുതൽ 10 വരെ ശ്മശാനത്തിന് മുമ്പിൽ സത്യാഗ്രഹവും, 12ന് കോർപ്പറേഷൻ മാർച്ചും സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഷൈനു, ജില്ലാ പ്രസിഡന്റ് ദാമോദരൻ കുന്നത്ത്, ജില്ലാ സെക്രട്ടറി സുനിൽ കുമാർ പുത്തൂർമഠം പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *