കോഴിക്കോട്: ബാബരി മസ്ജിദ് തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട ലക്നൗ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി അനീതിയാണെന്ന് എസ്.ഐ.ഒ.
ബാബരി മസ്ജിദ് തകർപ്പെട്ടതാണെന്ന് ശരിവെച്ച കോടതി തകർത്തത് ഏതോ സാമൂഹിക വിരുദ്ധരാണെന്ന് വിധിയെഴുതി തകർത്തതെന്ന് സ്വയം അവകാശപ്പെടുന്ന യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം പുറപ്പെടുവിച്ച വിധി ന്യായം ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും പിന്നോക്ക സമുദായങ്ങൾക്കും കോടതിയിൽ നിന്ന് നീതി ലഭ്യമാകില്ല എന്ന വിശ്വാസം സ്യഷ്ടിക്കുന്നതാണ്. വിധിക്കെതിരെ കേരളത്തിലെ മുഴുവൻ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി ബിനാസ്.ടി.എ, സെക്രട്ടറിമാരായ അഫീഫ് ഹമീദ്, അൻവർ സലാഹുദ്ദീൻ, അസ്ലം അലി, ശാഹിൻ.സി.എസ്, അംജദലി, നിയാസ് വേളം പങ്കെടുത്തു