ഗവ.അച്യുതൻ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ ഹൈടെക് കെട്ടിട ശിലാസ്ഥാപനം

കോഴിക്കോട് : മികവിന്റെ കേന്ദ്രമായി തിരെഞ്ഞെടുക്കപ്പെട്ട ഗവ.അച്യുതൻ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിന് വേണ്ടി നിർമ്മിക്കുന്ന ഹൈടെക് കെട്ടിട നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 3ന് ശനി കാലത്ത് 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യവകുപ്പ് മന്ത്രി ടി.എം തോമസ് മുഖ്യാതിഥിയായിരിക്കും. എം.കെ മുനീർ എംഎൽഎ ശിലാഫലകം അനാച്ഛാദനം നിർവ്വഹിക്കും. കോർപ്പറേഷൻ വിദ്യാഭ്യാസസമിതി ചെയർമാൻ എം.രാധാക്യഷ്ണൻമാസ്റ്റർ, വാർഡ് കൗൺസിലർ പി. ഉഷാദേവിടീച്ചർ, ഡി.ഇഒ കെ.പ്രദീപൻ, പി.ടി.എ പ്രസിഡന്റ് ആർ.ജി ഗോപാലക്യഷ്ണൻ, ഹെഡ്മിസ്ട്രസ് സായിജ.എം, നിഖിത, ഇ.മുരളീധരൻ, അയ്യൂബ്ബ്.എം. ഹുസൈൻകുട്ടി, ഷാജി അമലത്ത്, വി.സജീവ്, പ്രദീപ്കുമാർ, വിപിൻകുമാർ.എം.കെ, നൂറുദ്ദീൻ, പ്രീതഷൺമുഖൻ, ജയശ്രീടീച്ചർ, നേഹ അനിൽ ആശംസകൾ നേരും. പ്രിൻസിപ്പൽ ആശാറാണി.ആർ.എസ് സ്വാഗതം ആശംസിക്കും. സ്‌കൂൾ ഗായക സംഘം സ്വാഗതഗാനം ആലപിക്കും. സ്റ്റാഫ് സെക്രട്ടറി അബ്ദുൾ ഹമീദ്.കെ.ടി നന്ദിപറയും.

പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് സായിജ.എം സംസാരിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *