കോഴിക്കോട് : രണ്ടായിരത്തിപതിനെട്ട് നവംബർ അഞ്ചിന് ഉപയോഗശൂന്യമായ റെയിൽവേ ക്വാർട്ടേഴ്‌സിൽ വെച്ച് പന്നിയങ്കര സ്വദേശി സുധീർബാബുവിനെ കൊലപെടുത്തിയ കേസിൽ ഒന്നാംപ്രതി നൗഫൽ അസീസിന് ജീവപര്യന്തം തടവും, അൻപതിനായിരം രൂപ പിഴയും സെക്ഷൻ 201 പ്രകാരം അഞ്ച് വർഷം തടവും, പതിനായിരം രൂപ പിഴയും, പിഴയടക്കാത്തപക്ഷം ഒമ്പത് മാസം തടവ് കൂടി അനുഭവിക്കണം. രണ്ടാം പ്രതി മുഹമ്മദ് അൻസാറിനെതിരെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലിഡർ റയ്ഹാനത്ത് കെ.യും, പ്രതികൾക്ക് വേണ്ടി അഡ്വക്കറ്റ് ശ്രീകാന്ത് ഇടുക്കപ്പാറക്കലും ഹാജരായി. കോഴിക്കോട് അഡീഷണൽ ജില്ല ആൻഡ് സെക്ഷൻ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.