കാർഷിക ബില്ലുകൾ കർഷക വിരുദ്ധം – കബീർ സലാല

കോഴിക്കോട്: കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക ബില്ലുകൾ കർഷക വിരുദ്ധമെന്ന് ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.കബീർ സലാല .കർഷകരിൽ നിന്നും കാർഷിക വിളകൾ നേരിട്ട് സംഭരിക്കാനും അതിനു വില നിശ്ചയിക്കാനും എത്ര കാലം വരെയും സ്വന്തം ഗോഡൗണിൽ സൂക്ഷിക്കുവാനും സ്വന്തം നിലയിൽ വില തീരുമാനിക്കാനും ഉള്ള അവകാശം കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതാണ് പുതിയ ബിൽ. പെട്രോളിയം കമ്പനികൾക്ക് ഇതേ അവകാശം കൊടുത്തതു കൊണ്ടാണ് ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞപ്പോഴും ഉയർന്ന വിലക്ക് പെട്രോളും ഡീസലും ജനങ്ങൾ വാങ്ങേണ്ടി വരുന്നത്. ഒരു കൺസ്യൂമർ സംസ്ഥാനമായ കേരളത്തിൽ ഉപയോഗിക്കുന്ന അരിയുടെ 75 ശതമാനവും
മറ്റ് സ്റ്റേറ്റുകളിൽ നിന്നും എത്തുന്നതാണ്. കോർപറേറ്റുകൾ അരി സംഭരിച്ചാൽ അവർ പറയുന്ന വിലക്ക് നാം വാങ്ങേണ്ടി വരും. മോദിസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്നദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *