ഷാർജ: പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും കണ്ടൽ കാടുകളുടെ സംരക്ഷകനുമായിരുന്ന കല്ലേൻ പൊക്കുടന്റെആറാം ചരമ വാർഷികാചരണം ചിരന്തനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പൊക്കുടന്റെ നാട്ടിൽ നിന്നുള്ള നാലാം ക്ലാസ് വിദ്യാർത്ഥി ഷെസിൻ അബ്ദുൾ ജലീൽ മരം നടുന്നു കൊണ്ടായിരുന്നു അനുസ്മരണ പരിപാടിക്ക് തുടക്കം കുറിച്ചത്. കാടുകൾ വെട്ടി നശിപ്പിച്ചും കെട്ടിടങ്ങൾ പണിത് മുന്നേറുമ്പോഴുണ്ടാകുന്ന ദുരന്തങ്ങളെ ഓർമ്മപ്പെടുത്തിയ വ്യക്തിത്വമായിരുന്നു പൊക്കുടനെന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി പറഞ്ഞു. പൊക്കുടന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കണ്ടൽകാടുകളുടെ സംരക്ഷണത്തിനായി നടത്തിയ സേവനങ്ങളും പൊക്കുടന്റെ നാട്ടുകാരനായ സക്കീർ വിശദീകരിച്ചു. സി.പി ജലീൽ,ടി.പി.അശറഫ്, മുർഷിദ്ശാദുലി, ജിജോ ജേക്കബ്, ഹാഷിഫ് ഹംസുട്ടി, നജാദ് ബീരാൻ, പങ്കെടുത്തു.