ദുബായ്: സംഗീത ലോകത്തെ അതുല്യ പ്രതിഭ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ചിരന്തന സാംസ്കാരിക വേദി യോഗം ബാഷ്പാഞ്ജലികൾ അർപ്പിച്ചു. ശാസ്ത്രീയസംഗീത പഠനത്തിന്റെ പിൻബലമില്ലാതെ തന്നെ, ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലെയും ഗാനലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച ആ ശബ്ദസൗകുമാര്യം നിലച്ചുവെങ്കിലും സംഗീത ലോകത്തെ ഇതിഹാസം എന്നും നിലനിൽക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.സലാം പാപ്പിനിശ്ശേരി, ടി.പി.അശറഫ്, സി.പി.ജലീൽ, പുന്നക്കൻ ബീരാൻ, എ.ജനാർദ്ദനൻ, ജിജോ ജേക്കബ്ബ്,സംസാരിച്ചു.