കോഴിക്കോട് : ലോക ഹ്യദയാരോഗ്യദിനമായ സെപ്തംബർ 29ന് കേരള ഹാർട്ട് കെയർ സൊസൈറ്റിയും, മലബാർ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽക്യാമ്പ് മലബാർ ഹോസ്പിറ്റലിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദക്തചികിത്സ വേണ്ടവർക്ക് (ബിപിഎൽ കാർഡുടമകൾക്ക്) സൗജന്യ ചികിത്സ നൽകും. ചികിത്സാചിലവ് കേരളഹാർട്ട്‌കെയർ സൊസൈറ്റിയും, മലബാർ ഹോസ്പിറ്റലും സംയുക്തമായാണ് വഹിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ഹാർട്ട് രോഗികൾ ഇന്ത്യയിലും, ഇന്ത്യയിൽ കേരളത്തിലും, കേരളത്തിൽ മലബാറിലുമാണെന്ന് സൊസൈറ്റി ചെയർമാൻ ഡോക്ടർ കുഞ്ഞാലി പറഞ്ഞു. പ്രതിവർഷം 1.73 കോടിപേരാണ് ഹാർട്ട് അറ്റാക്ക് കാരണം മരിക്കുന്നത്. കേരള ഹാർട്ട്‌കെയർ സൊസൈറ്റിയുടെ മാർഗ്ഗ നിർദ്ദേശമനുസരിച്ച് ആറായിരത്തോളം പേർ സർജറിയില്ലാതെ സാധാരണ ജീവിതം നയിക്കുന്നുമുണ്ട്. തൂക്കം കുറച്ച് വ്യായാമം ചെയ്ത്, ഭക്ഷണം ക്രമീകരിച്ച്, ഹ്യദയത്തിലേക്കുള്ള അടഞ്ഞ രക്തക്കുഴലുകൾ തുറക്കാൻ സാധിക്കുമെന്ന് തെളിയിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. രോഗിയെ 10 ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത്, വിശദമായ പരിശോധനകൾ നടത്തി, ഉപ്പ്, കൊഴുപ്പ് കുറഞ്ഞവയും, പഴം, പച്ചക്കറി ഡ്രൈഫുഡ്, എന്നിവ ക്രമീകരിച്ച ആഹാരവും, യോഗയും പരിശീലിപ്പിച്ചാണ് രോഗം ഭേദമാക്കുന്നത്. പുകയില തീർത്തും ഒഴിവാക്കുകയും, പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, കൺട്രോൾ ചെയ്തുള്ള ചികിത്സാരീതിയിയാണ് നടപ്പാക്കുന്നത്. ഹ്യദയാരോഗ്യരംഗത്ത് നൂതനമായ ചികിത്സാരീതി ആവിഷ്‌കരിച്ച് കഴിഞ്ഞ നിരവധി വർഷങ്ങളായി ഫലപ്രദമായ ചികിത്സ ലഭ്യമാക്കാനായിട്ടുണ്ട്. വളരെ കുറഞ്ഞ ചിലവ് മാത്രമേ ഈ ചികിത്സക്ക് വേണ്ടി വരികയുള്ളൂ എന്നദ്ദേഹം കൂട്ടിച്ചേർത്തു. മലബാർ ഹോസ്പിറ്റൽ മാനേജിംഗ് ഡയരക്ടർ ഡോ.മിലി മണി, ഹാർട്ട്‌കെയർ സൊസൈറ്റി സെക്രട്ടറി ആർ.ജയന്ത്കുമാർ, ട്രഷറർ ഇ.വി ഉസ്മാൻകോയ, എം.പി ഇമ്പിച്ചമ്മദ്, മലബാർഹോസ്പിറ്റൽ സിഇഒ സുഹാസ് പോള സംബന്ധിച്ചു.