ഡോക്ടറേറ്റ് ലഭിച്ചു

ഡോക്ടറേറ്റ് ലഭിച്ചു

കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് ലഭിച്ച പി.കെ രഞ്ജിത്ത് ലാൽ. എം.എ എക്കണോമിക്‌സ്, എംഎ പൊളിറ്റിക്കൽ സയൻസ്, എംഎ സോഷ്യോളജി, എം.എസ്.സി അപ്ലൈഡ് സൈക്കോളജി, എം.എസ് യുജിസിനെറ്റ് ഇൻ എജ്യൂക്കേഷൻ, യുജിസി നെറ്റ് ഇൻ സൈക്കോളജി ബിരുദങ്ങൾ നേടിയിട്ടുണ്ട്. ദേശീയ- അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിക്കുകയും, പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ഗവ.മോഡൽ ഹയർസെക്കന്ററി സ്‌കൂൾ പ്ലസ്ടു വിഭാഗ അധ്യാപകനാണ്. ഫറുഖ് ട്രയിനിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഹസ്സൻ കോയയുടെ കീഴിലാണ് ഗവേഷണം നടത്തിയത്. കോഴിക്കോട് പാലാഴി സ്വദേശി പരേതനായ പ്രേമാനന്ദന്റെയും വിലാസിനിയുടെയും മകനാണ്. ഭാര്യ സുബിത മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപികയും മകൾ ആർദ്ര സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *