കോഴിക്കോട് : പ്രക്യതി സൗഹ്യദ സ്റ്റാർട്ടപ്പ് ആയ ഐറാലൂം വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ഉൽപ്പന്നങ്ങൾ ഓൺലൈനിലൂടെ വാങ്ങാമെന്നും ഐറാലൂം മാനേജിംഗ് ഡയറക്ടർ ഹർഷ പുതുശ്ശേരിയും, ഡയറക്ടർ നിതിൻരാജും വാർത്താസമ്മേനത്തിൽ പറഞ്ഞു. പ്രക്യതി സൗഹ്യദ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്നതിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. കമ്പനിക്ക് സ്വന്തമായി നിർമ്മാണ യൂണിറ്റും, സംസ്ഥാനത്തുടനീളം ചെറുകിടയൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ചണം, കോട്ടൺ, പേപ്പർ, മുള എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ ഐറാലൂവിൽ ലഭ്യമാണ്. കേരളസ്റ്റാർട്ടപ്പ് മിഷൻ, സ്റ്റാർട്ടപ്പ് ഇന്ത്യ, എം.എസ്.എം.ഇ അംഗീകാരം കമ്പനിക്കുണ്ട്. കൂടുതൽ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ജനങ്ങളിലേക്ക് എത്തിക്കാനും ധാരാളം തൊഴിലവസരങ്ങൾ സ്യഷ്ടിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കോട്ടൺ ഷോപ്പിംഗ് ബാഗ്, പേപ്പർഷോപ്പിംഗ് ബാഗ്, ബുക്ക്‌ലെറ്റ്‌സ്, ഓഫീസ് ഫയൽ, സ്ലീംബാഗ്, പൗച്ച്, ഷോപ്പിംഗ് ബാഗ്, ലേഡീസ്ബാഗ്, അടക്കമുള്ള ഉൽപ്പന്നങ്ങൾ കസ്റ്റമർക്ക് മിതമായ നിരക്കിൽ ലഭ്യമാവും.