കോഴിക്കോട് : തെരുവോരങ്ങളിൽ കഴിയുന്ന തെരുവ് നായകളെ സംരക്ഷിക്കാൻ പെറ്റ് ചാരിറ്റബിൾട്രസ്റ്റ് കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വഴിയോരങ്ങളിൽ ആരും നോക്കാനില്ലാതെ, രോഗം ബാധിച്ച് കഴിയുന്ന തെരുവ് നായകളെ സംരക്ഷിച്ച് ചികിത്സിക്കും. സർക്കാർ സംവിധാനമായ എസ്.പി.സി.എസുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്ന നായകളെപ്പോലെ കഴിവും, ബുദ്ധിയുമുള്ള നാടൻ ഇനങ്ങളായ കൊമ്പൈ, കണ്ണി, ചിപ്പിപ്പാറൈ എന്നിവയെ വളർത്തിയെടുക്കാൻ ശ്രദ്ധിക്കും. മ്യഗങ്ങളെ സംരക്ഷിക്കാൻ പ്രത്യേകം ഇടമൊരുക്കും. ചെയർമാൻ രാജീവ്, ഡയറക്ടർ ഡോ.പി.ആർ വിനോദ്കുമാർ, വൈസ് ചെയർമാൻ സന്തോഷ്.വി പങ്കെടുത്തു.