കോഴിക്കോട് :മലയാളത്തിന്റെ എക്കാലത്തേയും നടന വിസ്മയമാണ് തിലകനെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു അഭിപ്രായപ്പെട്ടു. തിലകൻ അനുസ്മരണ സമിതി നടത്തിയ എട്ടാമത് തിലകൻ അനുസ്മരണ പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിലകൻ എന്ന അഭിനയ പ്രതിഭ വിലയിരുത്തലുകൾക്ക് അതീതമാണെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു. കലാരംഗത്ത് അറുപത്താണ്ട് പിന്നിട്ട സംഗീത നാടക പ്രതിഭ വിൽസൺ സാമുവലിനെ എ പ്രദീപ് കുമാർ എം എൽ എ ചടങ്ങിൽ ആദരിച്ചു. അനുസ്മരണ സമിതി പ്രസിഡന്റ് ജഗത് മയൻ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. കവി അബ്ദുൽ റൗഫ് നാലകത്ത് തിലകൻ സ്മാരക കവിത അവതരിപ്പിച്ചു. പി കെ അനീഷ്, റോഷൻബാബു എരഞ്ഞിക്കൽ, വൈശാഖ് പണിക്കർ ഗിരീഷ് ആമ്പ്ര യൂസഫ് ഷാജി പ്രസംഗിച്ചു.