കോഴിക്കോട്: കാർഷിക മേഖലയേയും കർഷകരേയും പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സർക്കാറിന്റെ കാർഷിക പരിഷ്‌കരണ ബില്ലുകൾ പിൻവലിക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി (കെ.പി.ജി.ഡി) കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം മുൻ ഡി.സി.സി.പ്രസിഡന്റ് കെ.സി.അബു ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ.പ്രദീപ്കുമാർ കറ്റോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ കെ.ജി.ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. വട്ടിയൂർകാവ് രവി, ബേപ്പൂർ രാധാകൃഷ്ണൻ., എൻ.മുരളീധരൻ, ഇ.പി.ജ്യോതി, പി.ഐ.അജയൻ, കണ്ടിയിൽ ഗംഗാധരൻ, കൃഷ്ണമണി, ഫാസിൽ മാളിയേക്കൽ സംസാരിച്ചു. കവി സമ്മേളനം സുരേഷ് പാറപ്രം ഉദ്ഘാടനം ചെയ്തു. ബിനേഷ് ചേമഞ്ചേരി, ജിനേഷ് കോവിലകം, ജോബി മാത്യു, മോഹനൻ പങ്കെടുത്തു.