കേരളത്തെ ഭീകരസംസ്ഥാനമാക്കാൻ ശ്രമം മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം

കോഴിക്കോട് : എൻ.ഐ.എയുടെ ഇടപെടലുകളിലൂടെ കേരളത്തെ ഭീകരസംസ്ഥാനമാക്കി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും ദേശീയ മനുഷ്യാവകാശ എകോപനസമിതി (എൻ.സി.എച്ച്.ആർ.ഒ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെരുമ്പാവൂർ, പാതാളം, തുടങ്ങിയ പ്രദേശങ്ങളിൽ എൻ.ഐ.എ നടത്തിയ അറസ്റ്റ് ദുരൂഹത നിറഞ്ഞതാണ്. അൽഖായിദ നിലവില്ലിലെന്ന് വൻശക്തികൾ പറയുമ്പോഴും കേരളത്തിൽ ഭീകരവാദികളുണ്ടെന്നാണ് എൻ.ഐ.എ പറയുന്നത്. നിലവിൽ അറസ്റ്റ് നടന്ന സ്ഥലങ്ങളിലെ പ്രദേശവാസികളോട് നേരിൽ ചെന്ന് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ പ്രസ്തുത വ്യക്തികളെക്കുറിച്ച് സംശയകരമായ ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും, മെബൈൽഫോൺ മാത്രമാണ് കസ്റ്റഡിയിലെത്തിയിട്ടുള്ളതെന്നുമാണ്. വ്യക്തമാവുന്നത്. എൻ.ഐ.എ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിലെല്ലാം മാപ്പുസാക്ഷികളെ സ്യഷ്ടിക്കുകയായിരുന്നു. എറണാകുളത്തെ അറസ്റ്റുകളുടെ നീജ സ്ഥിതി അന്വേഷിക്കാൻ കേരളസർക്കാർ തയ്യാറാവണം. ലോകത്തിന് മുമ്പിൽ കേരളത്തെ അപമാനിക്കുകയാണ് എൻ.ഐ.എ എന്നവർ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാറിന്റെ ഫാസിസ്റ്റ് നയങ്ങളെ ചെറുക്കുന്നവരെ എൻ.ഐ.എ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണ്. ഇത്തരം നടപടികൾക്കെതിരെ നീതിപീഠത്തെ സമീപിക്കുമെന്നവർ പറഞ്ഞു. ദേശീയ സെക്രട്ടറി റെനി എലിൻ, കേരള ചാപ്റ്റർ പ്രസിഡന്റ് വിളയോടി ശിവൻകുട്ടി. ട്രഷറർ കെ.പി.ഒ റഹ്മത്തുള്ള പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *