കോഴിക്കോട് : മാവൂർ റോഡ് ശ്മശാനം അടച്ച് പൂട്ടാനുള്ള കോർപ്പറേഷന്റെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി.നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. ശ്മശാനം അടച്ച് പുട്ടാനുള്ള കോർപ്പറേഷൻ ഭരണാധികാരികളുടെ ശ്രമം അനുവദിക്കില്ലെന്നും അടച്ച് പുട്ടിയാൽ മേയറുടെ വീട്ടുപടിക്കൽ ബി.ജെ.പി. ശവസംസ്‌കാരം നടത്തുമെന്ന് ബിജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് പറഞ്ഞു. ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ല പ്രസിഡണ്ട് ടി.റനീഷ് മുഖ്യ പ്രഭാഷണം നടത്തി. ടി.എം അനിൽകുമാർ, പി.രജിത് കുമാർ, കെ.ശ്രീകുമാർ ,സബിത പ്രഹളാദൻ, ഇ.ബിജു ,അനിൽ അങ്കോത്ത്, എൻ പി.പ്രകാശൻ , ശുഭലതരമേശ്, വിജിത് കുമാർ, രജീഷ് തൊണ്ടയാട് ,അഡ്വ.സബിത ,ശോഭ സുരേന്ദ്രൻ ,എൻ അജിത് കുമാർ, കെ.പി രജീഷ് ,എം.ശശിധരൻ ,എൻ.ടി. അശോകൻ സംസാരിച്ചു.