കോഴിക്കോട് : പ്രവാസികൾക്കിടയിൽ വയോജന വിദ്യാഭ്യാസ രംഗത്ത് മാതൃകാ പ്രവർത്തനം കാഴ്ചവെച്ച പ്ര]യോഗിക പ്രതിഭയാണ് എഴുത്തു്കാരനായ പി.കെ.യൂസുഫ് പടിയത്ത് എന്ന് കെ.എം.സി.സി ഓവർസീസ് ചീഫ് ഓർഗനൈസറും ‘ഇന്ത്യാ കൾച്ചറൽ ലിറ്ററസി ഫൗണ്ടേഷൻ’ ദേശീയ അദ്ധ്യക്ഷനുമായ സി.വി.എം.വാണിമേൽ അഭിപ്രായപ്പെട്ടു. എഴുതാനും വായിക്കാനും അറിയാത്തതിനാൽ നാട്ടിൽ നിന്നും വരുന്ന കത്തുകൾ പോലും മറ്റുള്ളവരെ കൊണ്ട് വായിപ്പിച്ചും മറുപടി എഴുതിപ്പിച്ചും കഴിഞ്ഞിരുന്ന പ്രവാസികളെ 1970 കളിൽ സ്വന്തമായി എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതിന്ന് ‘ഈച്ച് വൺ ട്ടീച്ച് വൺ .’ എന്ന ആപ്തവാക്യവുമായി ‘ ‘അലിഫ് ‘ ( അഡൽട്ട് ലിറ്ററസി ഇന്ത്യാ ഫൗണ്ടേഷൻ ) എന്ന സന്നദ്ധ സംഘടനയുടെ പേരിൽദുബൈ വായനാക്കൂട്ടം സെക്രട്ടറിയായിരുന്നു അമൃതി പടിയത്ത് എന്ന തൂലികാ നാമത്തിൽ അറിയുന്ന .പി.കെ. യൂസുഫ് എന്നദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂർ എറിയാട് അമൃതി പടിയത്തു എന്ന പി കെ യൂസുഫിന്റെ വേർപാടിൽ ‘ദേശീയോദ്ഗ്രഥന വേദി ‘ യുടെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ ‘പടിയത്ത്‌സ്മൃതി ‘ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സി.വി.എം. വാണിമേൽ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ. ത്രിഗുണ സെൻ വയോജന വിദ്യാഭ്യാസത്തിന്ന് വൻതുക കേന്ദ്ര ബഡ്ജറ്റിൽ നീക്കിവച്ചപ്പോഴാണ്, 1988 ന് ശേഷം കേരളം സാക്ഷരത പ്രവർത്തനവുമായി സർക്കാർ രംഗത്ത് വന്നത്, എന്നാൽ 1960കളിൽ കൊടുങ്ങല്ലൂർ കേന്ദ്രമായി കെ .എ . ജബ്ബാരി പ്രസിഡന്റും പി.കെ .യൂസുഫ് ജന.സെക്രട്ടറിയുമായി ആരംഭിച്ച ‘അഡൽറ്റ് ലിറ്ററസി ഇന്ത്യാ ഫൗണ്ടേഷൻ ‘ (അലിഫ്) എന്ന സന്നദ്ധ സംഘടന സ്വന്തമായി വയോജന വിദ്യാഭ്യാസം നടപ്പാക്കിയിരുന്നുവെന്നും, മുഹമ്മദലി പടിയത്ത്; ബേവിഞ്ച അബ്ദുല്ല(മാതൃഭൂമി) അഡ്വ. ഓ.ട്ടി.തോമസ്; ആർട്ടിസ്റ്റ് ബയ്‌റൺ കേച്ചേരി എന്നിവർ ഓവർസീസ് ചാപ്റ്റർ രൂപീകരിച്ച് 1970കളിൽ അലിഫിന്റെ സജീവ പ്രവർത്തനങ്ങൾ ദുബൈയിൽ ആരംഭിച്ചിരുന്നു. വേഴാമ്പൽ കഥാ സമാഹാരം ‘ ഇബ് ലീസ് ‘ – ഏകാങ്ക നാടകങ്ങൾ തുടങ്ങിയ കൃതികളും അമൃതി പടിയത്ത് മലയാള സാഹിത്യകളരിക്കും സമർപ്പിച്ചിട്ടുണ്ട്. ദേശീയ അധ്യാപക പുരസ്‌ക്കാര ജേതാവ് പി.എ.സീതി മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുതിർന്ന പത്ര പ്രവർത്തകൻ സീതി കെ. വയലാർ, .പ്രൊഫ.കെ അജിത, ശംസുദ്ദീൻ വാത്യേടത്ത്, അബ്ദുറഹ്മാൻ കടപ്പൂര്, സി.സി. നിർമ്മല തൃശൂർ, എ. കെ. എ .റഹ്മാൻ, ബൈറൺ കേച്ചേരി, കെ .ജി .ഉണ്ണി കൃഷ്ണൻ, സലീം ഇന്ത്യ , മുർഷിദ് മാങ്കാവ്, കവി കെ.വി. അബ്ദുദുല്ല, സി.എ .ഹബീബ് കാലിക്കറ്റ്, അർഷാദ് റഹ്മാൻ വയനാട്, നയന പടിയത്ത്, അബ്ദുല്ലക്കുട്ടി ചേറ്റുവ, ജബ്ബാരി കറുകപ്പാടത്ത്, കെ.എം. അബൂബക്കർ സിദ്ധീക്ക്, വി.ആർ രജ്ഞിത്ത് മാസ്റ്റർ, സലീം പുന്നിലത്ത്, എം.കെ. വിജയൻ മാസ്റ്റർ, പി.എ .ഫസീലത്ത് ടീച്ചർ, ലത്തീഫ് അയ്യാരിൽ, ജി.മുകുന്ദൻ, സേവ്യർ ജോസഫ് മഞ്ഞുമ്മൽ സംസാരിച്ചു.