കാർഷിക ബില്ല് റേഷൻ സംവിധാനം അട്ടിമറിക്കും

കോഴിക്കോട് : പാർലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കിയ കാർഷിക ബില്ല് പൊതുവിതരണ സംവിധാനത്തിന്റെ അടിത്തറയായ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗൺ വഴി നടത്തിവരുന്ന ഭക്ഷ്യ സംഭരണം ഇല്ലാതാക്കി മാറ്റും. സർക്കാർ കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് താങ്ങുവില നിശ്ചയിച്ചു എഫ്.സി.ഐ ഗോഡൗൺ മുഖേന സംഭരിച്ച ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകൾ വഴി ന്യായമായ വിലയിൽ വിൽപ്പന നടത്തുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പൊതുവിതരണ സംവിധാനമാണ് ഇല്ലാതാവാൻ പോകുന്നത്. ഇതുവഴി രാജ്യത്ത് പ്രവർത്തിക്കുന്ന അഞ്ച് ലക്ഷം റേഷൻ കടകളുടെ പ്രവർത്തനങ്ങൾ നിശ്ചലമായി മാറുകയും പാവപെട്ട ജനവിഭാഗങ്ങൾ പട്ടിണിയിലാവും. ഭക്ഷ്യ സുരക്ഷാ നിയമം ഒരു ഓർമ്മ മാത്രമായി അവശേഷിക്കും. ഉപഭോക്ത്കൃത സംസ്ഥാനമായ കേരളം പോലുള്ള സ്ഥലങ്ങളിൽ വിലക്കയറ്റം ക്രമാതീതമായി ഉയരും. മുൻഗണനാ വിഭാഗക്കാരായ ബി.പി.എൽ കുടുംബങ്ങളും ഭക്ഷ്യ സബ്‌സിഡിയുടെ ആനുകൂല്യങ്ങൾ പറ്റുന്ന ഇടത്തരം കുടുംബങ്ങളും പട്ടിണിയിലേക്ക് തള്ളിവിടും. ഈ നിയമം നടപ്പിൽ വരുമ്പോൾ സമ്പന്ന വിഭാഗങ്ങൾക്ക് മാത്രമാവും കേരളം പോലുള്ള സംസ്ഥാനത്ത് പിടിച്ചു നിൽക്കാൻ കഴിയുക. കേന്ദ്ര സർക്കാറിന്റെ ഈ നീക്കത്തിനെതിരെ രാജ്യത്തെ ജനപ്രതിനിധികളും കർഷകരും നടത്തുന്ന ധർമ്മ സമരത്തിന് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ധാർമിക പിന്തുണ അറിയിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണി നെല്ലൂർ ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, ട്രഷറർ ഇ.അബൂബക്കർ ഹാജി അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *