കോഴിക്കോട് : വ്യാജകഥകൾ കെട്ടിച്ചമച്ച് യുഡിഎഫും, ബിജെപിയും നടത്തുന്ന സമരാഭാസങ്ങളെ തുറന്നുകാണിക്കുന്നതിന് സംസ്ഥാന വ്യാപകമായി സപ്തംബർ 26മുതൽ പ്രതിഷേധ പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഐ.എൻ.എൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫും, ബിജെപിയും അക്രമസമരമാണ് അഴിച്ചുവിടുന്നത്. വർഗ്ഗീയ ധ്രുവീകരണ ശ്രമങ്ങളെ തുറന്നുകാണിക്കുന്നതിന് വേണ്ടി സപ്തംബർ 26ന് ജില്ലാ ആസ്ഥാനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. 29ന് എൽഡിഎഫ് നടത്തുന്ന അക്രമവിരുദ്ധജനകീയ കൂട്ടായ്മ വിജയിപ്പിക്കും. വാർത്താസമ്മേളനത്തിൽ ഐ.എൻ.എൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർ കോവിൽ, സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുൾ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സംബന്ധിച്ചു.