കോവിഡ് 19 – എല്ലാവർക്കും റേഷൻ വേണം

കോഴിക്കോട് : രാജ്യത്ത് കോവിഡ് 19 വ്യാപനം മൂലം എല്ലാ വിഭാഗം ജനങ്ങളും ദാരിദ്ര്യ ഭീഷണിയിലാണ്. മുൻഗണനാ വിഭാഗങ്ങൾക്ക് ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പരിരക്ഷയിൽ അർഹത പെട്ട റേഷനു പുറമേ പി.എം.ജി.കെ.വൈ. പദ്ധതിയിൽ ഉൾപെടുത്തി ഒരു അംഗത്തിന്ന് നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി വിതരണം നടത്തുന്നത് കൊണ്ട് മഞ്ഞ, പിങ്ക് റേഷൻ കാർഡുകാർക്ക് ഏറെ ആശ്വാസം നൽകുന്നു. നോൺ പ്രയോർട്ടി വിഭാഗമായ നീല, വെള്ള, റേഷൻ കാർഡുകാർ കോവിഡ് വ്യാപനംമൂലം സാംമ്പത്തികമായി ഏറെ തകർച്ചയിലാണ്.ഒരു ഉപഭോക്ത സംസ്ഥാനം കൂടിയായ കേരളത്തിലെ ഇടത്തരക്കാരായ ജനവിഭാഗങ്ങളാണ് മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള,കാർഡുടമകൾ. ഭക്ഷ്യധാന്യങ്ങളുടെ കൃഷി കേരളത്തിൽ പരിമിതമായതുകൊണ്ട്. ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനവും ഇതോടനുബന്ധിച്ചുള്ള തൊഴിലുകളും കുറഞ്ഞത്‌കൊണ്ടും സംസ്ഥാനത്ത് ഭക്ഷ്യ കമ്മി അതിരൂക്ഷമാണ്. മുൻഗണനേതര കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം വീതം കേന്ദ്ര സർക്കാർ പ്രതിമാസ റേഷനായി അനുവദിക്കണമെന്ന് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അഡ്വ: ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, ട്രഷറർ ഇ.അബൂബക്കർ ഹാജി കേന്ദ്ര സർക്കാറിനോട് ആവശ്യെപ്പട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *